അ.വി .കോ. ക്ലിപ്തം

         കേട്ടവർ കേട്ടവർ ചോദിച്ചു ഇന്നി എന്ത് ചെയും ? ഉത്തരവയോ അതോ ? ഇല്ല ഉത്തരവായി ഇപോ എന്റെ ഗുമസ്തൻ അളിയൻ വിളിച്ചു പറഞ്ഞു വരുമ്പോ സൂക്ഷികണം . ഇതുകേട്ടുകൊണ്ട് വന്ന ഉസ്മാൻ ചോദിച്ചു ഞമളും കേട്ടു എന്തോകെ പരിഷ്കാരമാണ് എന്റെ റബ്ബേ . തെറ്റിധരികണ്ട ഇതു വിദ്യാഭ്യാസ വകുപിന്റെ ഉത്തര്വല്ല പഞ്ചായതിന്റെയാ PO ( Ms ) 9952/2015/ MP dated 31-01-2015 ഉത്തരവ് പ്രകാരം പഞ്ചായത്തിന്റെ ഓഫീസിലും ചുറ്റുമുള്ള നൂറ മീറ്റർ ചുറ്റളവിലും അടിവസ്ത്രം നിരോദിചിരികുന്നു . ഉപയോകുന്നപക്ഷം പതിനായിരം രൂപ പിഴയും ടി വസ്തു പഞ്ചായതിലേക്കു കണ്ടുകേടുനതും , മറ്റു നിയമ നടപടികൾ സ്വീകരികുന്നതുമാണ്

ചാക്കോ മാഷാണ് വിവാദ ഉത്തരവിന് പിന്നിൽ. കൈരളി കോണ്‍ഗ്രസ്‌ (ZAZ ) ഭരിക്കുന ഏക പഞ്ചായത്ത് . നാട്ടിലെ പ്രധാന കുടുബമായ കോലമാല്കേൽ ( തോമാസ്ലീഹ മുകിയ നമ്പൂത്തിരി കുടുംബത്തിന്റെ കാക്ക തോലള്ളായിരം ശാഖയിൽ ഒന്ന് എന്ന് സ്വയം അവകാസപെടുന്ന കുടുംബം, അല്ല അതില് ഒന്നിന്റെ മൂലയിൽ പണ്ട് താമാസിച്ചത് എന്ന് ചില കുബുദ്ധികൾ അവകാശപെടുന്നു ) കുടുബാഗമായതിനാലും എതിരെ മത്സരിച്ച കുഞ്ഞുഞ്ഞ് നാട്ടിലെ പ്രദാന തല്ലിപൊളി ആയതിനാലും ഇത്തവണയും അറിയാതെ ജയിച്ചു ( അല്ല കുഞ്ഞുഞ്ഞ് ചാക്കോ മാഷിന്റെ സ്ഥാനാർഥി എന്നു കുബുദ്ധികൾ ) . ഗുളികൻ ഉചസ്തായിൽ ആയിരുനതിനാൽ കക്ഷി രാഷ്ട്രീയ വീദം വയപിൽ മാഷ് പ്രസിഡന്റ്‌ ആയി. പൊട്ടന് ലോട്ടറി അടിചതുപോലെ ജയിച്ച കുഞ്ഞച്ചനും കൂടെകൂടി ഉപദേശം തുടങ്ങി. പിന്നെ പറയണോ പൂരം .

ജയിച്ചത്‌ മുതൽ ഒരു പുരോഗമനവാദിയായി മാഷ് , കർമനിരധനാകൂ എന്നയുൾവിളി . മൂത്രമോഴികുന്നത് മുതൽ മുദ്രാവാക്യം വിളിവരെ നിരോധിച്ചു. ആരോപങ്ങളെ തെളിവുണ്ടോ എന്ന പ്രയോഗതാൽ നേരിട്ടു. അങ്ങനെ ഒരു ദിവസം ചാക്കോ മാഷ് രാവിലെ പോക്കാനിറങ്ങിയപോ അണ്ടർവയർ കാണാനില്ല . മഴ കാരണം ഉണങ്ങിയിടില്ല , അന്ന് ഇടാതെ പോയമാഷ് അതിലും ഒരു ആശയം കണ്ടു. നാളുകളായി എല്ലാവരും ഉപയോഗിക്കുന്നു ഇല്ലാതെ എരുനാൽ എന്തു. ഒരു താത്വികമായ ചർച്ചതനെ സംഗടിപിച്ചു കളയാം . പ്രസിഡന്റിന്റെ ആശയം പ്രതിപക്ഷ എതിർപോടെ മുന്നോട്ടു നീങ്ങി. സാധ്യത്താപഠന കമ്മിഷൻ നിലവിൽ വന്നു, കേരളത്തിലെ ആസ്ഥാന ബുദ്ധിജീവികൾ ചർചകായി ക്ഷണ്ണികപെട്ടു. രാത്രി വാർത്താ ചാനലുകൾ ഇഴകീറി പരിശോദിച്ചു . പതിവുപോലെ ചാനൽ ജഡ്ജീ മുകേഷ് വിധിപ്രക്യാപിച്ചു ആശയം തികച്ചും പിന്തിരിപൻ . ഇതിന്റെ പിന്നിൽ വലിയ അഴിമതി എന്നു പ്രതിപക്ഷം, തെളിവുണ്ടോ? എന്ന് മാഷ് . അങ്ങനെ ചർച്ച കേരള മനസാക്ഷി ഉണർന്നു എങ്ങും സംഘർഷാവസ്ത , പ്രേമേയം അവധരിപിക്കുന ദിവസം ആഗ്യതില്ലോടെ അവധരിപിചു മാഷ് , വിദേശ അടിവസ്ത്രം ആകാം എന്ന ഭേദഗതി കുഞ്ഞാമദ് അവദരിപിചു പാസാകി , അതിലൂടെ വരുന്ന വിദേശ നിക്ഷേപം മറ്റു വികസന പ്രവർത്തനത്തിനു ഉപോഗികാം എന്ന് ദാരണയായി. അങ്ങനെ അടിവസ്ത്ര നിരോധന നിയമം നിലവിൽ വന്നു.

അടിവസ്ത്രം ഇടാനെ പാടില്ല എന്ന് പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ വ്യാഖാനിച്ച് പിഴ ഈടാകി, അടിവസ്ത്രസൂക്ഷിപ്പു കേന്ദ്രവും അതിലൂടെ തൊഴിലവസരവും സൃഷട്ടികപെട്ടു, പ്രത്യേക കോടതി വേണമെന്ന ആവശ്യം ഉണ്ടായി . നാട്ടിൽ അങ്ങനെ പുരോഗതി കൈവന്നു . സംസ്ഥാന സർകാർ ഇതു സംസ്ഥാന തലത്തിൽ നട്പില്ലാകാൻ ഒരു ബോർഡ്‌ രൂപികരിച്ചു , ഗ്രൂപ്പ്‌ മാനേജർമാർ സ്ഥാനങ്ങൾ വീധിചെടുത്തു. മറ്റു പഞ്ചായത്തുകാർ പലരും ഇതു മാതൃകയാകി , മാതൃകാ പഞ്ചായത്തിന്റെ പ്രസിഡന്റായ മാഷ് ആ വർഷത്തെ ന്യൂസ്‌ മേകർ ഓഫ് യീറിനു അവാര്ഡ് സ്വീകരിക്കാൻ പോകുകയാണ് , ഒപ്പം മലയോര പഞ്ചായത്തിൽ എയർപോർട്ടിന്റെ, തുറമുഖം എന്ന ചര്ച്ചകായി …..

Leave a comment